Tag: Thamarassery Churam
മണ്ണിടിച്ചിൽ; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഇന്നും തുടരും
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്ന് രാവിലെയും തുടരും. കോഴിക്കോട്-വയനാട് റൂട്ടിലെ ഗതാഗതം കുറ്റ്യാടി ചുരത്തിലൂടെ മാത്രമായിരിക്കും നടക്കുക. ഇന്നലെ രാത്രി മുതലാണ് ചുരത്തിൽ ഗതാഗത നിയന്ത്രണം...
താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണിമുതൽ കർശന നിയന്ത്രണം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണിമുതൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. താമരശ്ശേരി ഇൻസ്‌പെക്‌ടർ സായൂജ് കുമാർ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ശനിയാഴ്‌ച വൈകീട്ട് ഏഴുമണിമുതൽ ചുരത്തിൽ അനധികൃത പാർക്കിങ്ങും...
താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; ഈ മാസം ഏഴ് മുതൽ
കോഴിക്കോട്: താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഭാരം കയറ്റിയ വാഹനങ്ങൾക്കാണ് നിയന്ത്രണം. ദേശീയപാത 766ന്റെ ഭാഗമായ കോഴിക്കോട്- കൊല്ലങ്ങൽ റോഡിൽ താമരശേരി ചുരത്തിൽ 6,7,8 വളവുകളിലെ കുഴികൾ അടക്കുന്നതിനും 2,4...
ടോറസിനും ടിപ്പറിനും പുറമെ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും ചുരത്തിൽ നിയന്ത്രണം
കോഴിക്കോട്: താമരശേരി ചുരത്തിൽ അവധി ദിവസങ്ങളിൽ ഉൾപ്പടെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതകുരുക്ക് പ്രശ്‌നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി. ബദൽപാതയായ പൂഴിത്തോട്- പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാൻ എംഎൽഎ തലത്തിൽ...
പുതുവൽസരം; താമരശേരി ചുരത്തിൽ നാളെ വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: പുതുവൽസരം ആഘോഷിക്കാൻ ചുരം കയറാമെന്ന് ആരും വിചാരിക്കണ്ട. താമരശേരി ചുരത്തിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ വൈകിട്ട് മുതൽ തിങ്കളാഴ്‌ച രാവിലെ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം...
യാത്രക്കാരുടെ ശ്രദ്ധക്ക്, ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; വെള്ളവും ഭക്ഷണവും കരുതണേ
താമരശേരി: ആറാം വളവിൽ ലോറി തകരാറിലായി കുടുങ്ങിയതിനെ തുടർന്ന് താമരശേരി ചുരത്തിൽ വൻ ഗതാഗത തടസം. ഇന്ന് പുലച്ചെ ഒരു മണിയോടെയാണ് ആറാം വളവിൽ വീതി കുറഞ്ഞ ഭാഗത്ത് ചരക്കുലോറി ജോയിന്റ് പൊട്ടി...
കടുവ സ്‌ഥലത്ത് തന്നെ, താമരശേരി ചുരത്തിലിറങ്ങരുത്- ജാഗ്രതാ നിർദ്ദേശം
കൽപ്പറ്റ: കടുവയെ കണ്ട താമരശേരി ചുരത്തിന്റെ എട്ട്, ഒമ്പത് വളവുകൾക്കിടയിൽ ക്യാമറകൾ സ്‌ഥാപിച്ചു വനംവകുപ്പ്. ചുരം റോഡിന്റെ രണ്ടു ഭാഗത്തുമായാണ് ക്യമറകൾ സ്‌ഥാപിച്ചത്. ഇതിന് പുറമെ വനംവകുപ്പിന്റെ പട്രോളിങ് സംഘവും രാത്രിയിൽ നിരീക്ഷണം...
താമരശേരി ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്‌ച; നിയന്ത്രണം ഏർപ്പെടുത്തി
കൽപ്പറ്റ: താമരശേരി ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്‌ച രാവിലെ എട്ടിന് ആരംഭിക്കും. കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭ യാത്ര സംഘടിപ്പിക്കുന്നത്. വയനാടിന്റെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കൽപ്പറ്റ...




































