ടോറസിനും ടിപ്പറിനും പുറമെ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും ചുരത്തിൽ നിയന്ത്രണം

മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും ടോറസ്, ടിപ്പർ വാഹനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉച്ചക്ക് മൂന്ന് മുതൽ ഒമ്പത് വരെയും തിങ്കളാഴ്‌ചകളിൽ രാവിലെ ഏഴ് മുതൽ ഒമ്പത് വരെയും നിയന്ത്രണമുണ്ടാകും.

By Trainee Reporter, Malabar News
MalabarNews_ Thamarassery churam
താമരശ്ശേരി ചുരം
Ajwa Travels

കോഴിക്കോട്: താമരശേരി ചുരത്തിൽ അവധി ദിവസങ്ങളിൽ ഉൾപ്പടെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതകുരുക്ക് പ്രശ്‌നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി. ബദൽപാതയായ പൂഴിത്തോട്- പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാൻ എംഎൽഎ തലത്തിൽ യോഗം വിളിക്കാനും തീരുമാനമായി.

അവധി ദിവസങ്ങളിൽ ഉൾപ്പടെ താമരശേരി ചുരത്തിൽ ഗതാഗതകുരുക്ക് മണിക്കൂറുകളോളം നീളുന്ന പശ്‌ചാത്തലത്തിലാണ്‌ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ. നടപടികൾ വൈകുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ ആശങ്ക അറിയിച്ചതോടെയാണ് പരിഹാര മാർഗങ്ങൾ ഊർജിതമാക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്.

മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും ടോറസ്, ടിപ്പർ വാഹനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉച്ചക്ക് മൂന്ന് മുതൽ ഒമ്പത് വരെയും തിങ്കളാഴ്‌ചകളിൽ രാവിലെ ഏഴ് മുതൽ ഒമ്പത് വരെയും നിയന്ത്രണമുണ്ടാകും. ദ്രുതകർമ സേനയുടെ സേവനം ചുരത്തിലുടനീളം ഉറപ്പുവരുത്തും. വയനാട്, കോഴിക്കോട് ജില്ലകളിലെ പോലീസ്- മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥരുടെ സംയുക്‌ത സംഘം രൂപീകരിച്ചു നിരീക്ഷണം കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പൂഴിത്തോട്- പടിഞ്ഞാറത്തറ ബദൽ പാതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ എംഎൽഎമാരുടെ യോഗം ഉടൻ വിളിക്കുമെന്നും കോഴിക്കോട് ജില്ലാ കളക്‌ടർ മനുഷ്യാവകാശ കമ്മീഷന് മറുപടി നൽകിയിട്ടുണ്ട്. പ്രവൃത്തികൾ രണ്ടാഴ്‌ചയിൽ ഒരിക്കൽ വിലയിരുത്തണമെന്ന് കമ്മീഷൻ ഇരു ജില്ലാ കളക്‌ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ബത്തേരി നഗരസഭാ മുൻ ചെയർമാൻ ടിഎൽ സാബു സമർപ്പിച്ച പരാതിയിലാണ് മനുഷ്യവകാശ കമ്മീഷന്റെ ഇടപെടൽ.

Most Read| പത്തനംതിട്ട പോക്‌സോ കേസ്; ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE