കോഴിക്കോട്: താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഭാരം കയറ്റിയ വാഹനങ്ങൾക്കാണ് നിയന്ത്രണം. ദേശീയപാത 766ന്റെ ഭാഗമായ കോഴിക്കോട്- കൊല്ലങ്ങൽ റോഡിൽ താമരശേരി ചുരത്തിൽ 6,7,8 വളവുകളിലെ കുഴികൾ അടക്കുന്നതിനും 2,4 വളവുകളിലെ താഴ്‌ന്ന് പോയ ഇന്റർലോക്ക് കട്ടകൾ ഉയർത്തുന്നതിനുമായുള്ള പ്രവൃത്തികൾ നടക്കുന്നതിനുമായാണ് നിയന്ത്രണം.
ഈ മാസം ഏഴാം തീയതി മുതൽ 11ആം തീയതി വരെ ഭാരമുള്ള വാഹനങ്ങൾ ചുരം വഴി പകൽ സമയത്ത് കടന്നുപോകുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ദേശീയപാത വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഈ ദിവസങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ താമരശേരി ഡിവൈഎസ്‌പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| എൻസിപിയിൽ മന്ത്രിമാറ്റം ഉടനില്ല; എകെ ശശീന്ദ്രൻ തുടരും