താമരശേരി ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്‌ച; നിയന്ത്രണം ഏർപ്പെടുത്തി

By Trainee Reporter, Malabar News
thamarassery-churam
Rep. Image
Ajwa Travels

കൽപ്പറ്റ: താമരശേരി ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്‌ച രാവിലെ എട്ടിന് ആരംഭിക്കും. കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭ യാത്ര സംഘടിപ്പിക്കുന്നത്. വയനാടിന്റെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കൽപ്പറ്റ എംഎൽഎ ടി സിദ്ധീഖിന്റെ നേതൃത്വത്തിൽ പ്രക്ഷോഭയാത്ര നടത്തുന്നത്. ലക്കിടി ഭാഗത്ത് നിന്നായിരിക്കും യാത്ര ആരംഭിക്കുക.

ചുരം ബൈപ്പാസും, ബദൽ പാതകളും റെയിൽവേയും എയർ കണക്റ്റിവിറ്റിയും സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാഥ നടത്തുന്നതെന്ന് ടി സിദ്ധീഖ് എംഎൽഎ അറിയിച്ചു. എല്ലാ പ്രദേശങ്ങളും വളരുമ്പോൾ ആ വളർച്ചക്കൊപ്പം മുന്നിൽ പോകാൻ ആഗ്രഹിക്കുന്ന വയനാടിനെ തളർത്തുന്നതും പുറകോട്ടടിക്കുന്നതുമായ സമീപമാനമാണ് കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.

അതേസമയം, ചുരം പ്രക്ഷോഭ യാത്രയോടനുബന്ധിച്ചു തിങ്കളാഴ്‌ച രാവിലെ ഏഴര മുതൽ വലിയ ട്രക്കുകൾക്കും വലിയ വാഹനങ്ങൾക്കും നിയന്ത്രണം ഉണ്ടാകുമെന്ന് താമരശേരി ഡിവൈഎസ്‌പി അറിയിച്ചു. മറ്റു വാഹനങ്ങൾക്ക് തടസമില്ലാത്ത വിധമായിരിക്കും ചുരം പ്രക്ഷോഭ യാത്ര നടത്തുകയെന്ന് യുഡിഎഫ് പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE