Tag: Theft
അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണവും പണവും കവർന്നു
മലപ്പുറം: പരപ്പനങ്ങാടിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 12 പവൻ സ്വർണവും 1.2 ലക്ഷം രൂപയും കവർന്നു. ചാപ്പപ്പടി കളത്തിങ്ങൽ സൈതലവിക്കോയയുടെ (കെജെ കോയ) വീട്ടിലാണ് ഞായറാഴ്‌ച അർധരാത്രി മോഷണം നടന്നത്.
വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്തായിരുന്നു...
മുൻ മന്ത്രിയുടെ വീട്ടിൽ വൻ കവർച്ച; 50 പവനുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ
കൊല്ലം: മുൻ മന്ത്രിയും ആർഎസ്‌പി നേതാവുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ വസതിയിൽ മോഷണം. തമിഴ്‌നാട് സ്വദേശി രമേഷ് എന്ന രാസാത്തി രമേഷിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ പക്കൽ നിന്ന് 50...
കേക്ക് കട കുത്തിത്തുറന്ന് മോഷണം; സിസിടിവിയിൽ കുടുങ്ങി കള്ളൻ
പാലക്കാട്: ആലത്തൂരിൽ കേക്ക് കട കുത്തിത്തുറന്ന് മോഷണം. സ്വാതി ജങ്‌ഷനിലെ സി ഫോർ കേക്ക് എന്ന സ്‌ഥാപനത്തിലാണ് കവർച്ച നടന്നത്. മോഷ്‌ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
രാവിലെ ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം...
നെയ്യാറ്റിൻകര ജ്വല്ലറി മോഷണം; പിന്നിൽ സ്‌കൂള്‍ വിദ്യാര്‍ഥിനി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയില്‍ നിന്നും കഴിഞ്ഞദിവസം കാല്‍ ലക്ഷം രൂപ കവര്‍ന്നത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെന്ന് പോലീസ്. കോളേജ് വിദ്യാര്‍ഥിനി ആണെന്നാണ് തുടക്കത്തില്‍ കരുതിയതെങ്കിലും പിന്നീട് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ സ്‌റ്റേഷനിലേക്ക്...
തിരുവനന്തപുരത്ത് വസ്‌ത്ര വിൽപനശാലകളിൽ വൻ മോഷണം; ലക്ഷങ്ങൾ കവർന്നു
തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ വൻ മോഷണം. പത്‌മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സുരക്ഷാ മേഖലയിലെ രണ്ട് കടകളിലാണ് മോഷണം നടന്നത്. ഇവിടങ്ങളിൽ നിന്ന് രണ്ടേ മുക്കാൽ ലക്ഷം രൂപ കവർന്നു. രാത്രി മുഴുവൻ...
ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിക്കുന്ന സംഘം പിടിയിൽ
കായംകുളം: ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോൺ കവരുന്ന സംഘം പിടിയിൽ. കായംകുളം മുക്കടക്ക് സമീപം ദേശീയ പാതയിൽ സ്‌കൂട്ടറിൽ യാത്ര ചെയ്‌തുവന്ന പോലീസുകാരനെ ആക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചുപറിച്ച കേസിലാണ്...
വാടകയ്‌ക്കെടുത്ത വാഹനത്തിൽ ജിപിഎസ് ഘടിപ്പിച്ച് മോഷണം; യുവാക്കൾ അറസ്‌റ്റിൽ
കൊച്ചി: വാടകയ്‌ക്കെടുത്ത വാഹനം ജിപിഎസ് ഘടിപ്പിച്ച് വിൽപന നടത്തിയ ശേഷം മോഷ്‌ടിക്കുന്ന സംഘം പിടിയിൽ. മലപ്പുറം സ്വദേശികളായ ഇക്‌ബാൽ, മുഹമ്മദ് ഫാഹിൽ, ശ്യാം മോഹൻ എന്നിവരാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.
വാഹനങ്ങൾ വാടകയ്‌ക്ക് എടുക്കുകയും...
മോഷണ മുതലിന്റെ ഒരു പങ്ക് പാവപ്പെട്ടവർക്ക്; ബെംഗളൂരുവിലെ ‘റോബിൻഹുഡ്’ കള്ളൻ പിടിയിൽ
ബെംഗളൂരു: മോഷണത്തിന് ശേഷം യാചകർക്കും പാവപ്പെട്ടവർക്കും പണവിതരണം, ഇതായിരുന്നു കഴിഞ്ഞ ദിവസം ബെംഗളൂരു പോലീസിന്റെ പിടിയിലായ ജോൺ മെൽവിന്റെ (46) രീതി. വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും യാചകർക്ക് കയ്യിലൊരു ബൈബിളുമായി എത്തുന്ന ജോൺ സുപരിചിതനാണ്.
പണക്കാരുടെ...