കേക്ക് കട കുത്തിത്തുറന്ന് മോഷണം; സിസിടിവിയിൽ കുടുങ്ങി കള്ളൻ

By News Desk, Malabar News
Theft at paravoor
Ajwa Travels

പാലക്കാട്: ആലത്തൂരിൽ കേക്ക് കട കുത്തിത്തുറന്ന് മോഷണം. സ്വാതി ജങ്‌ഷനിലെ സി ഫോർ കേക്ക് എന്ന സ്‌ഥാപനത്തിലാണ് കവർച്ച നടന്നത്. മോഷ്‌ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

രാവിലെ ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സ്‌ഥാപനത്തിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്ന നിലയിലായിരുന്നു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് കള്ളന്റെ ദൃശ്യങ്ങൾ ലഭിച്ചത്. കേക്ക് കടക്ക് മുന്നിലെത്തിയ കള്ളൻ ഏറെ നേരം ചുറ്റിത്തിരിഞ്ഞ ശേഷം ഷട്ടറുകൾ കുത്തിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.

കൗണ്ടറിലെ മേശവലിപ്പ് തുറന്നാണ് പണം കവർന്നത്. സംഭവത്തിൽ ആലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Most Read: വിവാഹ മേക്കപ്പിനിടെ ലൈംഗിക പീഡനം; പ്രതി അനീസ് അൻസാരി രാജ്യം വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE