തിരുവനന്തപുരത്ത് വസ്‌ത്ര വിൽപനശാലകളിൽ വൻ മോഷണം; ലക്ഷങ്ങൾ കവർന്നു

By News Desk, Malabar News
robbery in Palakkad
Representational Image
Ajwa Travels

തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ വൻ മോഷണം. പത്‌മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സുരക്ഷാ മേഖലയിലെ രണ്ട് കടകളിലാണ് മോഷണം നടന്നത്. ഇവിടങ്ങളിൽ നിന്ന് രണ്ടേ മുക്കാൽ ലക്ഷം രൂപ കവർന്നു. രാത്രി മുഴുവൻ പോലീസ് പട്രോളിങ്ങുള്ള നഗരമധ്യത്തിലെ സ്‌ഥാപനങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത് എന്നത് ഞെട്ടിക്കുന്നുവെന്ന് കടയുടമകൾ പറയുന്നു.

ഒരു കടയുടെ മുകളിലുള്ള ഗ്രില്ല് മുറിച്ചാണ് മോഷ്‌ടാക്കൾ അകത്ത് കടന്നിരിക്കുന്നത്. ഒന്നരയോടെയാണ് ആദ്യ കടയിൽ മോഷണം നടന്നത്. രണ്ട് കൗണ്ടറുകളിലായി വെച്ചിരുന്ന പണം മോഷ്‌ടിച്ചു. ഈ കടയിൽ നിന്ന് പുറത്തേക്കിറങ്ങിയ മോഷ്‌ടാവ്‌ നാണയങ്ങൾ അടങ്ങിയ കെട്ട് ഉപേക്ഷിച്ചു. മോഷ്‌ടിച്ച വസ്‌ത്രങ്ങളും ഇവിടെ ഉപേക്ഷിച്ച ശേഷമാണ് തൊട്ടടുത്ത കടയിലേക്ക് കയറിയത്.

ടെറസിലുണ്ടായിരുന്ന ഇരുമ്പ് ഷീറ്റ് പൊളിച്ചാണ് രണ്ടാമത്തെ കടയിലേക്ക് കടന്നത്. ഇവിടെ നിന്നും പണം മോഷ്‌ടിച്ചു. മാസങ്ങൾക്ക് മുൻപും ഇതേഭാഗത്തുള്ള മൊബൈൽ കടയിൽ മോഷണം നടന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തരേന്ത്യൻ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം. ഗ്യാസ് കട്ടർ ഉപയോഗിച്ച് വാതിലുകൾ തകർത്ത് അകത്ത് കയറി കവർച്ച നടത്തുന്ന സംഘം തലസ്‌ഥാനത്ത് എത്തിയിട്ടുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഫോർട്ട് പോലീസിനാണ് അന്വേഷണ ചുമതല.

Most Read: യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE