Tag: West Bengal assembly election
ബംഗാൾ, അസം രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; കൊട്ടിക്കലാശം നാളെ
കൊൽക്കത്ത: അസമിലെയും പശ്‌ചിമ ബംഗാളിലെയും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം. ബംഗാളിലെ 30ഉം അസമിലെ 39ഉം മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക.
തൃണമൂൽ കോൺഗ്രസും ബിജെപിയും ശക്‌തമായ പ്രചാരണ തിരക്കിലാണ്. നന്ദിഗ്രാമിൽ ബിജെപി...
നന്ദിഗ്രാമിൽ പോരാട്ടം തുടരുന്നു; വീൽചെയറിൽ പദയാത്ര നയിച്ച് മമത
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവേ വീൽചെയറിൽ റോഡ് ഷോയിൽ പങ്കെടുത്ത് തൃണമൂൽ നേതാവ് മമതാ ബാനർജി. ഈ മാസം ആദ്യം കാലിന് പരിക്കേറ്റതിന് ശേഷം വീൽചെയറിലാണ് മമത പ്രചാരണ പരിപാടികളിൽ...
പശ്‌ചിമ ബംഗാളിൽ ബോംബ് ശേഖരവും തോക്കുകളും കണ്ടെത്തി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ വൻ ബോംബ് ശേഖരവും തോക്കുകളും കണ്ടെടുത്തു. സൗത്ത് 24 പർഗനാസ് ജില്ലയിലാണ് സംഭവം. നാൽപ്പത്തിയെട്ടോളം ബോംബുകളും പന്ത്രണ്ടോളം തോക്കുകളുമാണ് കണ്ടെടുത്തത്.
നരേന്ദ്രപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കാത്തിപ്പോര ഗ്രാമത്തിലെ ഒഴിഞ്ഞ...
ബംഗാളിൽ തൃണമൂൽ നേതാവിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തു
കൊല്‍ക്കത്ത: ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തു. പശ്‌ചിമ ബംഗാളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പിന് പിന്നാലെയാണ് തൃണമൂല്‍ സംസ്‌ഥാന സമിതിയംഗം ഛത്രധര്‍ മഹതോയെ എൻഐഎ അറസ്‌റ്റ് ചെയ്‌തത്. വീട്ടിൽ ഉറങ്ങുകയായിരുന്ന മഹതോയെ...
ബംഗാളിലും അസമിലും കനത്ത പോളിങ്; മേയ് രണ്ടിന് വോട്ടെണ്ണൽ
ന്യൂഡെൽഹി: രാജ്യമാകെ ഉറ്റുനോക്കുന്ന പശ്‌ചിമ ബംഗാളിലെയും അസമിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടപോളിങിൽ ശക്‌തമായ വോട്ട് രേഖപ്പെടുത്തൽ നടന്നതായി കണക്കുകൾ പറയുന്നു. വൈകീട്ട് 6.30ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കനുസരിച്ച് ബംഗാളിൽ എൺപത് ശതമാനത്തോളം...
ബംഗാൾ തിരഞ്ഞെടുപ്പിനിടെ മോദി ബംഗ്ളാദേശിൽ; ചട്ടലംഘനമെന്ന് മമത
കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ളാദേശ് സന്ദർശനത്തിനെതിരെ മുഖ്യമന്ത്രി മമത ബാനർജി. വോട്ടർമാരെ സ്വാധീനിക്കാനാണ് തിരഞ്ഞെടുപ്പിന് ഇടയിൽ മോദി ബംഗ്ളാദേശിലേക്ക് പോയതെന്നും ചട്ടലംഘനമാണ് നടത്തുന്നതെന്നും മമത ആരോപിച്ചു.
'2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍...
ബംഗാളിൽ സംഘർഷം തുടരുന്നു; സോമേന്ദു അധികാരിയുടെ കാര്‍ ആക്രമിച്ചതായി പരാതി
ചെന്നൈ: പശ്‌ചിമ ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സഹോദരന്‍ സോമേന്ദു അധികാരിയുടെ കാര്‍ ആക്രമിച്ചതായി പരാതി. ഈസ്‌റ്റ് മിഡ്നാപൂരിൽ വച്ച് കാറിന്റെ ചില്ലുകള്‍ തകര്‍ത്തതായും ഡ്രൈവറെ ആക്രമിച്ചതായും...
ബംഗാള്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. പലയിടത്തും ഇവിഎമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വോട്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി പോളിംഗ് ശതമാനം കാണിക്കുന്നില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട്...






































