നന്ദിഗ്രാമിൽ പോരാട്ടം തുടരുന്നു; വീൽചെയറിൽ പദയാത്ര നയിച്ച് മമത

By News Desk, Malabar News
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവേ വീൽചെയറിൽ റോഡ് ഷോയിൽ പങ്കെടുത്ത് തൃണമൂൽ നേതാവ് മമതാ ബാനർജി. ഈ മാസം ആദ്യം കാലിന് പരിക്കേറ്റതിന് ശേഷം വീൽചെയറിലാണ് മമത പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത്.

എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്രയാണ് വീൽചെയറിലിരുന്ന് മമത നയിച്ചത്. തൃണമൂൽ കോൺഗ്രസ്‌ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ വീൽചെയറിലിരുന്ന് അണികളെ അഭിവാദ്യം ചെയ്യുന്ന മമതയുടെ ദൃശ്യങ്ങൾ കാണാം. പാർട്ടി പ്രവർത്തകർ പതാക വഹിച്ച് കൊണ്ട് ഇവർക്കൊപ്പം സഞ്ചരിക്കുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നാണ് മമത ജനവിധി തേടുന്നത്. ബംഗാളിൽ എട്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏറ്റവും ശ്രദ്ധേയമായ മൽസരം നടക്കുന്ന ബംഗാളിൽ മമതക്ക് എതിരായി ബിജെപിയുടെ സുവേന്ദു അധികാരിയാണ് പോരാട്ടത്തിനുള്ളത്. തൃണമൂലിന്റെ മുതിർന്ന നേതാവും ഇപ്പോഴത്തെ മന്ത്രിസഭയിലെ പ്രമുഖ അംഗവുമായിരുന്ന സുവേന്ദു അധികാരി ഏതാനും മാസങ്ങൾക്ക് മുൻപാണ് മന്ത്രി സ്‌ഥാനവും എംഎൽഎ സ്‌ഥാനവും രാജിവെച്ച് ബിജെപിയിലേക്ക് പോയത്.

Also Read: കാർഷിക നിയമങ്ങൾ കത്തിച്ച് ഡെൽഹിയിൽ കർഷകരുടെ ‘ഹോളിക ദഹൻ’ ആഘോഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE