Fri, Jan 23, 2026
19 C
Dubai
Home Tags Wild elephant attack

Tag: wild elephant attack

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

തൃശൂർ: കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ എന്ന ആനയാണ് ഇടഞ്ഞത്. മദപ്പാടുള്ള ആനയെയാണ് എഴുന്നള്ളിച്ചതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കൂർക്കഞ്ചേരി മഹാദേവ ക്ഷേത്രത്തിലെ തൈപ്പൂയ ആഘോഷങ്ങളുടെ ഭാഗമായി കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നള്ളിച്ചതായിരുന്നു...

വന്യജീവി ആക്രമണം തടയുന്നതിനായി നിർദ്ദേശങ്ങൾ; പദ്ധതിരേഖ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: വന്യജീവി ആക്രമണം തടയുന്നതിനായി തയ്യാറാക്കിയ പദ്ധതിരേഖ വനം മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് കൈമാറി. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ എത്തിയാൽ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഉള്‍പ്പടെ വിവിധ നിര്‍ദ്ദേശങ്ങളാണ് രേഖയിലുളളത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍,...

ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷം; ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴക്ക്

ഇരിട്ടി: ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. പാലപ്പുഴ – ഓടൻതോട് റോഡിൽ ബൈക്ക് യാത്രക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്. ബൈക്ക് ആന തകർത്തു. ഒന്നാം ബ്‌ളോക്കിലെ കള്ള് ചെത്ത്...

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു

പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഗോഞ്ചിയൂര്‍ വെച്ചപ്പതി സ്വദേശി മുരുകനെയാണ് (38) കാട്ടാന ആക്രമിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെ ആയിരുന്നു സംഭവം. കൃഷി സ്‌ഥലത്തെത്തിയ ആനയെ ഓടിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. മുരുകന്റെ...

റോഡിന് നടുവിൽ ഒറ്റയാന്റെ ആക്രമണം; വീട്ടമ്മയെ ചവിട്ടിക്കൊന്നു

ഇടുക്കി: ആനയിറങ്കലിന് സമീപം ശങ്കരപാണ്ഡ്യമെട്ടിൽ ദമ്പതികൾക്ക് നേരെ കാട്ടാന ആക്രമണം. ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജിയാണ് (36) മരിച്ചത്. മഹേന്ദ്രകുമാർ ഓടിയതിനാൽ തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്. ഇരുവരും...

ജനവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

വയനാട്: മീനങ്ങാടിക്കടുത്തെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ ആറുമണിയോടെയാണ് മീനങ്ങാടിക്കടുത്തെ അപ്പാട്ടെ കൃഷിയിടത്തിൽ കാട്ടാന ഇറങ്ങിയത്. രാവിലെ ക്ഷീര സംഘത്തിൽ പാലളക്കാൻ എത്തിയവരാണ് സ്വകാര്യ...

കാട്ടാനയെ പേടിച്ച് ജീവിതം പാറപ്പുറത്ത്; ആദിവാസി വീട്ടമ്മയ്‌ക്ക് താങ്ങായി എംഎൽഎ

ഇടുക്കി: കാട്ടാനയെ ഭയന്ന് പാറപ്പുറത്ത് അഭയം തേടിയ ക്യാൻസർ രോഗിയായ വീട്ടമ്മയ്‌ക്കും മകനും ദേവികുളം എംഎൽഎയുടെ കൈത്താങ്ങ്. എംഎൽഎ അഡ്വ. എ രാജ കാട്ടിൽ നേരിട്ടെത്തി ഇവരെ സുരക്ഷിതമായ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൂടാതെ...

അട്ടപ്പാടിയിൽ കാട്ടാനയിറങ്ങി; വനംവകുപ്പിന്റെ വാഹനത്തിന് നേരെ പരാക്രമം

പാലക്കാട്: അട്ടപ്പാടിയിൽ വനം വകുപ്പ് സംഘത്തിന്റെ വാഹനത്തിന് നേരെ കാട്ടാനയുടെ പരാക്രമം. അട്ടപ്പാടി പാലൂരിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയാണ് വാഹനത്തിന് നേരെ പാഞ്ഞടുത്തത്. പാലൂരിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയ വിവരം...
- Advertisement -