കാട്ടാനയെ പേടിച്ച് ജീവിതം പാറപ്പുറത്ത്; ആദിവാസി വീട്ടമ്മയ്‌ക്ക് താങ്ങായി എംഎൽഎ

By News Desk, Malabar News

ഇടുക്കി: കാട്ടാനയെ ഭയന്ന് പാറപ്പുറത്ത് അഭയം തേടിയ ക്യാൻസർ രോഗിയായ വീട്ടമ്മയ്‌ക്കും മകനും ദേവികുളം എംഎൽഎയുടെ കൈത്താങ്ങ്. എംഎൽഎ അഡ്വ. എ രാജ കാട്ടിൽ നേരിട്ടെത്തി ഇവരെ സുരക്ഷിതമായ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൂടാതെ ജനവാസ മേഖലയിൽ വീടും സ്‌ഥലവും നൽകുന്നതിനും എംഎൽഎയുടെ ഇടപെടലിൽ നടപടിയായി.

ഇടുക്കി ചിന്നക്കനാല്‍ സിങ്കുണ്ടം 301 കോളനിയിലാണ് വിമല മാനസിക വൈകല്യം നേരിടുന്ന മകന്‍ സനലിനൊപ്പം ദുരിതജീവിതം നയിച്ചിരുന്നത്. 2003ൽ ചിന്നക്കനാൽ 301 കോളനിയിൽ പതിച്ചുകിട്ടിയ സർക്കാർ ഭൂമി കാട്ടാന താവളമാക്കിയതോടെ കൂറ്റൻ പാറയുടെ മുകളിൽ കുടിൽകെട്ടി താമസിച്ച് വരികയായിരുന്നു.

സനലിന് പുറമേ മൂന്ന് പെൺമക്കൾ കൂടി വിമലയ്‌ക്കുണ്ട്. ഇവരെ കൂലിപ്പണിയെടുത്താണ് ഈ അമ്മ വിവാഹം ചെയ്‌ത്‌ നൽകിയത്. കാട്ടാന ശല്യം കാരണം പട്ടയം ലഭിച്ച പലരും ഇവിടെ നിന്ന് പോയെങ്കിലും ഓട്ടിസം ബാധിച്ച മകനുമായി പോകാൻ സുരക്ഷിതമായ ഒരിടം ഇല്ലാത്തതിനാൽ വിമല കോളനിയിൽ തന്നെ തുടരുകയായിരുന്നു.

മഴ കടുത്തതോടെ പാറപ്പുറത്തുള്ള ജീവിതവും സാധിക്കാതെ വന്നു. മകന് ലഭിക്കുന്ന 1600 രൂപ മാത്രമാണ് ഇവരുടെ ഏക വരുമാന മാർഗം. മകൻ ഇടക്ക് അക്രമാസക്‌തനാകുന്നതിനാൽ ജോലിക്ക് പോലും പോകാൻ വിമലയ്‌ക്ക് സാധിക്കുമായിരുന്നില്ല. ഭക്ഷണത്തിന് പോലും വകയില്ലാതെ ദുരിതജീവിതം നയിക്കുന്ന വിമലയുടെ വാർത്ത മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് സഹായവുമായി എംഎൽഎ ഇവരെ തേടി കാടിന് നടുവിലെ കുടിലിൽ എത്തിയത്.

ഇവർക്ക് ആളുകളുള്ള മറ്റൊരിടത്ത് സ്‌ഥലം നൽകുന്നതിനും ലൈഫ് പദ്ധതിയിൽ വീട് നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവെന്ന് എംഎൽഎ അറിയിച്ചു. ഭക്ഷണത്തിന് ഉൾപ്പടെയുള്ള പലചരക്ക് സാധനങ്ങളും സ്വന്തം ചെലവിൽ വാങ്ങി നൽകിയെന്ന് എംഎൽഎ രാജ പറഞ്ഞു. എസ്‌സി പ്രമോട്ടറുടെയും പൊതു പ്രവർത്തകരുടെയും നേതൃത്വത്തിലാണ് വിമലയ്‌ക്ക് താൽകാലിക വീടൊരുക്കിയത്. മറ്റ് നടപടികളെല്ലാം ഉടൻ പൂർത്തിയാക്കി വിമലയ്‌ക്കും മകനും സുരക്ഷിതമായ വീട് ലഭിക്കുമെന്നും എംഎൽഎ ഉറപ്പ് നൽകി.

Also Read: എസ്‌ഐയെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE