എസ്‌ഐയെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി

By Team Member, Malabar News
Suresh Gopi

തൃശൂർ: സുരേഷ്‌ ഗോപി എംപിക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെഎസ്‌യു. ജില്ലയിലെ ഒല്ലൂരിൽ പോലീസ് ഉദ്യോഗസ്‌ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ച സംഭവത്തിലാണ് സുരേഷ്‌ ഗോപി എംപിക്ക് എതിരെ ഡിജിപിക്ക് പരാതി നൽകിയത്. സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്നും, കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നുമാണ് കെഎസ്‌യു നൽകിയ പരാതിയിൽ വ്യക്‌തമാക്കുന്നത്‌.

തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. തന്നെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതെയിരുന്ന എസ്‌ഐയെ വിളിച്ചു വരുത്തി സുരേഷ് ഗോപി സല്യൂട്ട് ചെയ്യിക്കുകയായിരുന്നു. താൻ മേയറല്ല എംപിയാണെന്ന് ഓർമ്മിപ്പിച്ച താരം ഒരു സല്യൂട്ടാവാം എന്ന് എസ്‌ഐയോട് പറയുകയായിരുന്നു. തുടർന്ന് എസ്‌ഐ സല്യൂട്ട് ചെയ്യുകയും ചെയ്‌തു.

അതേസമയം സംഭവത്തിന് പിന്നാലെ വിശദീകരണവുമായി സുരേഷ് ഗോപി എംപി രംഗത്ത് എത്തി. സല്യൂട്ട് ചെയ്യാൻ താൻ നിർബന്ധിച്ചിട്ടില്ലെന്നും, വളരെ സൗഹൃദപരമായാണ് എസ്‌ഐയോട് പെരുമാറിയതെന്നുമാണ് അദ്ദേഹം വ്യക്‌തമാക്കിയത്‌.

Read also: മാഫിയകൾക്ക് മതചിഹ്‌നം നൽകേണ്ടതില്ല; നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ കേസില്ലെന്ന് മുഖ്യമന്ത്രി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE