കരുവന്നൂർ പദയാത്ര; നടൻ സുരേഷ് ഗോപിക്കെതിരെ കേസ്

പദയാത്ര നടത്തി വാഹനതടസം സൃഷ്‌ടിച്ചതിനാണ് പോലീസ് കേസ്.

By Trainee Reporter, Malabar News
suresh gopi,
സുരേഷ് ഗോപി
Ajwa Travels

തൃശൂർ: സഹകരണ മേഖലയിലെ ബാങ്ക് കൊള്ളയ്‌ക്കെതിരെ പദയാത്ര നടത്തിയതിന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പോലീസ്. സുരേഷ് ഗോപിയും മറ്റു ബിജെപി നേതാക്കളും ഉൾപ്പടെ 500 പേർക്കെതിരെയാണ് തൃശൂർ ഈസ്‌റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. പദയാത്ര നടത്തി വാഹനതടസം സൃഷ്‌ടിച്ചതിനാണ് പോലീസ് കേസ്.

ഈ മാസം രണ്ടിനായിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്‌ക്കും കള്ളപ്പണ തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര സംഘടിപ്പിച്ചത്. കരുവന്നൂരിൽ നിന്നും തൃശൂരിലേക്കായിരുന്നു പദയാത്ര നടത്തിയിരുന്നത്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്‌ത പദയാത്രയുടെ സമാപന സമ്മേളനം എംടി രമേശാണ് ഉൽഘാടനം ചെയ്‌തത്‌.

കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയിൽ ആദരിച്ചിരുന്നു. കരുവന്നൂർ മുതൽ തൃശൂർ വരെയുള്ള 18 കിലോമീറ്റർ ദൂരത്തിലും പാതയോരങ്ങളിൽ നൂറുകണക്കിന് ആളുകളാണ് പദയാത്രയ്‌ക്ക് അഭിവാദ്യം അർപ്പിക്കാനെത്തിയത്.

Most Read| കരയുദ്ധം ഏത് നിമിഷവും; ഗാസ അതിർത്തി വളഞ്ഞു ഇസ്രയേൽ സൈന്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE