Sun, Sep 6, 2026
35 C
Dubai
Home Tags Wild elephant attack

Tag: wild elephant attack

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു

പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഗോഞ്ചിയൂര്‍ വെച്ചപ്പതി സ്വദേശി മുരുകനെയാണ് (38) കാട്ടാന ആക്രമിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെ ആയിരുന്നു സംഭവം. കൃഷി സ്‌ഥലത്തെത്തിയ ആനയെ ഓടിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. മുരുകന്റെ...

റോഡിന് നടുവിൽ ഒറ്റയാന്റെ ആക്രമണം; വീട്ടമ്മയെ ചവിട്ടിക്കൊന്നു

ഇടുക്കി: ആനയിറങ്കലിന് സമീപം ശങ്കരപാണ്ഡ്യമെട്ടിൽ ദമ്പതികൾക്ക് നേരെ കാട്ടാന ആക്രമണം. ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജിയാണ് (36) മരിച്ചത്. മഹേന്ദ്രകുമാർ ഓടിയതിനാൽ തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്. ഇരുവരും...

ജനവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

വയനാട്: മീനങ്ങാടിക്കടുത്തെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ ആറുമണിയോടെയാണ് മീനങ്ങാടിക്കടുത്തെ അപ്പാട്ടെ കൃഷിയിടത്തിൽ കാട്ടാന ഇറങ്ങിയത്. രാവിലെ ക്ഷീര സംഘത്തിൽ പാലളക്കാൻ എത്തിയവരാണ് സ്വകാര്യ...

കാട്ടാനയെ പേടിച്ച് ജീവിതം പാറപ്പുറത്ത്; ആദിവാസി വീട്ടമ്മയ്‌ക്ക് താങ്ങായി എംഎൽഎ

ഇടുക്കി: കാട്ടാനയെ ഭയന്ന് പാറപ്പുറത്ത് അഭയം തേടിയ ക്യാൻസർ രോഗിയായ വീട്ടമ്മയ്‌ക്കും മകനും ദേവികുളം എംഎൽഎയുടെ കൈത്താങ്ങ്. എംഎൽഎ അഡ്വ. എ രാജ കാട്ടിൽ നേരിട്ടെത്തി ഇവരെ സുരക്ഷിതമായ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൂടാതെ...

അട്ടപ്പാടിയിൽ കാട്ടാനയിറങ്ങി; വനംവകുപ്പിന്റെ വാഹനത്തിന് നേരെ പരാക്രമം

പാലക്കാട്: അട്ടപ്പാടിയിൽ വനം വകുപ്പ് സംഘത്തിന്റെ വാഹനത്തിന് നേരെ കാട്ടാനയുടെ പരാക്രമം. അട്ടപ്പാടി പാലൂരിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയാണ് വാഹനത്തിന് നേരെ പാഞ്ഞടുത്തത്. പാലൂരിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയ വിവരം...

തോൽപ്പെട്ടിയിൽ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം

വയനാട്: ജില്ലയിലെ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. വയനാട് തോൽപ്പെട്ടി റോഡിൽ ഇന്നലെ രാത്രിയാണ് സംഭവം. മാനന്തവാടി എക്‌സൈസ് സർക്കിൾ ഓഫിസിലെ ഉദ്യോഗസ്‌ഥർക്ക്‌ നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. ഇവർ സഞ്ചരിച്ച...

മണ്ണാര്‍ക്കാട് വിളകള്‍ നശിപ്പിച്ച് കാട്ടാനകൂട്ടം; ഭീതിയില്‍ പ്രദേശവാസികൾ

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് കാട്ടാന ശല്യം രൂക്ഷം. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൂട്ടം വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടു. കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവി‍ഴാംകുന്ന്, കച്ചേരിപറമ്പ്, കണ്ടമംഗലം, കരടിയോട് തുടങ്ങിയ മേഖലകളിലാണ് കാട്ടാനശല്യം...

കാട്ടാനകളുടെ ആക്രമണം; ഗൗരവമേറിയ വിഷയമെന്ന് ഹൈക്കോടതി

കൊച്ചി: കാട്ടാനകളുടെ ആക്രമണം ഗൗരവമേറിയ വിഷയമാണെന്ന് വ്യക്‌തമാക്കി കേരള ഹൈക്കോടതി. കാട്ടാനകളുടെ ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി പരിഗണിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌. മലയാറ്റൂർ വനപ്രദേശത്തിന് സമീപം കാട്ടാന...
- Advertisement -