റോഡിന് നടുവിൽ ഒറ്റയാന്റെ ആക്രമണം; വീട്ടമ്മയെ ചവിട്ടിക്കൊന്നു

By News Desk, Malabar News
Representational Image
Ajwa Travels

ഇടുക്കി: ആനയിറങ്കലിന് സമീപം ശങ്കരപാണ്ഡ്യമെട്ടിൽ ദമ്പതികൾക്ക് നേരെ കാട്ടാന ആക്രമണം. ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജിയാണ് (36) മരിച്ചത്. മഹേന്ദ്രകുമാർ ഓടിയതിനാൽ തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്. ഇരുവരും ബൈക്കിൽ സഞ്ചരിക്കവേയാണ് ആക്രമണം ഉണ്ടായത്.

ദമ്പതികൾ മധുരയിലെ ബന്ധുവീട്ടിൽ പോയി മടങ്ങിവരുന്നതിനിടെ എസ് വളവിൽ നിലയുറപ്പിച്ച ഒറ്റയാന്റെ മുന്നിൽ പെടുകയായിരുന്നു. മഹേന്ദ്രകുമാർ ഉടൻ തന്നെ ബൈക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും റോഡിലേക്ക് മറിഞ്ഞുവീണു. ഇതിനിടെ അടുത്തെത്തിയ കാട്ടാന വിജിയെ ചവിട്ടിക്കൊല്ലുകയായിരുന്നു. വിജിയുടെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Also Read: ഫാഷൻ ഗോൾഡ് തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപക കൂട്ടായ്‌മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE