കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

By News Bureau, Malabar News
Ajwa Travels

തൃശൂർ: കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ എന്ന ആനയാണ് ഇടഞ്ഞത്. മദപ്പാടുള്ള ആനയെയാണ് എഴുന്നള്ളിച്ചതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

കൂർക്കഞ്ചേരി മഹാദേവ ക്ഷേത്രത്തിലെ തൈപ്പൂയ ആഘോഷങ്ങളുടെ ഭാഗമായി കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നള്ളിച്ചതായിരുന്നു ആനയെ. പഞ്ചവാദ്യം കൊട്ടിക്കലാശത്തിനിടെ ആന പ്രകോപിതനാകുകയായിരുന്നു.

ആന വിരണ്ടതോടെ ആളുകൾ ചിതറി ഓടി. അതേസമയം കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ വലിയ ആൾക്കൂട്ടമില്ലാതിരുന്നത് അപകടമൊഴിവാക്കി. ഒരു മണിക്കൂറിലധികം നേരം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ആനയെ തളച്ചത്.

ആനപ്പുറത്ത് നാല് പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർ ആദ്യമേ താഴേക്ക് ചാടി രക്ഷപ്പെട്ടു.

Most Read: മോഫിയ ആത്‍മഹത്യ; പോലീസ് കുറ്റപത്രം സമർപ്പിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE