ചെന്നൈ: തമിഴ്‌നാട് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ അണ്ണാ ഡിഎംകെയെയും ബിജെപിയെയും കടന്നാക്രമിച്ച് എംകെ സ്‌റ്റാലിന്‍. ബിജെപിയുമായുള്ള കൂട്ടുകെട്ട് അണ്ണാ ഡിഎംകെക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് സ്‌റ്റാലിന്‍ വ്യക്‌തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയായിട്ടാണ് സംസ്‌ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
തമിഴ്‌നാട്ടില്‍ സീറ്റ് നേടാമെന്ന ബിജെപിയുടെ മോഹം നടക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നോട്ടക്ക് താഴെ മാത്രമേ ബിജെപിക്ക് വോട്ട് ലഭിക്കൂവെന്ന് സ്‌റ്റാലിന്‍ പറഞ്ഞു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട മുന്‍ അണ്ണാ ഡിഎംകെ എംഎല്‍എ മുത്തുമാരിലിംഗം ഡിഎംകെയില്‍ ചേര്‍ന്നു. സ്‌റ്റാലിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്.
Read Also: യുപിയിൽ പീഡനത്തിന് ഇരയായ 15കാരി ആത്‌മഹത്യ ചെയ്‌തു