കൊട്ടാരക്കര: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാണാതായ ബിജെപി സ്‌ഥാനാർഥിക്ക് കിട്ടിയത് 295 വോട്ട്. നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്‌ഥാനാർഥി സി അജീവ്കുമാറായിരുന്നു പ്രചാരണത്തിനിടെ മുങ്ങിയത്. 555 വോട്ട് നേടിയ സിപിഐഎമ്മിന്റെ എംസി രമണിയാണ് ഇവിടെ വിജയിച്ചത്.
തിരഞ്ഞെടുപ്പില്‍ ബിജെപി സ്‌ഥാനാർഥിയായി പ്രചാരണം നടത്തുന്നതിനിടെ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രചാരണത്തില്‍ സജീവമായിരുന്ന അജീവ് കുമാര്‍ പെട്ടെന്ന് അപ്രത്യക്ഷനായി. തിരികെ എത്തിച്ചേരാതിരുന്നതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് ഇയാള്‍ തിരിച്ച് എത്തിയിരുന്നു.
Read also: ‘വൈറൽ സ്‌ഥാനാർഥി’ അഡ്വ. വിബിത ബാബു പരാജയപ്പെട്ടു







































