മലപ്പുറം : മലപ്പുറം ജില്ലയിൽ നിന്നും മൽസരിച്ച് വോട്ടെണ്ണലിന്റെ തലേ ദിവസം മരിച്ച സ്‌ഥാനാർഥി തിരഞ്ഞെടുപ്പിൽ വിജയം നേടി. ജില്ലയിലെ തലക്കാട് ഗ്രാമപഞ്ചായത്തിലെ 15 ആം വാർഡ് പാറശ്ശേരി വെസ്‌റ്റിൽ നിന്നും എൽഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ച സഹീറ ബാനുവാണ് ഇന്നലെ മരിച്ചത്. ഇന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സഹീറ 239 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്.
മുൻ പഞ്ചായത്ത് അംഗവും, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവുമായ സഹീറ വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്‌ചയായി ചികിൽസയിൽ കഴിയുകയായിരുന്നു. തുടർന്നാണ് ഇന്നലെ സഹീറ മരണത്തിന് കീഴടങ്ങിയത്.
വോട്ടെണ്ണൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ മലപ്പുറത്ത് യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. ജില്ലാ പഞ്ചായത്തിൽ 25 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. ഇവിടെ 7 സീറ്റുകളിൽ മാത്രമാണ് എൽഡിഎഫ് മുന്നേറുന്നത്. അതേസമയം തന്നെ നഗരസഭയിൽ 9 സീറ്റുകളിലും, ഗ്രാമപഞ്ചായത്തുകളിൽ 70 സീറ്റുകളിലും യുഡിഎഫ് മുന്നേറുകയാണ്.
Read also : ചാലിയാര്‍ പഞ്ചായത്തില്‍ ഭരണം യുഡിഎഫിന്; പ്രസിഡണ്ടാവുക എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി






































