ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിന് എതിരെ പ്രതിഷേധം നടന്നുകൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കര, നാവിക, വ്യോമസേനാ മേധാവികളുമായി കൂടിക്കാഴ്‌ച നടത്തും. മൂന്ന് സേനാ മേധാവികളും പ്രത്യേകം പ്രത്യേകം പ്രധാനമന്ത്രിയെ കാണും. നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരി കുമാർ ആദ്യം പ്രധാനമന്ത്രി മോദിയെ കാണുമെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പുതിയ സൈനിക സ്‌കീമിന് കീഴിലുള്ള അഗ്‌നിവീർ റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നതിന് മൂന്ന് പ്രതിരോധ സേവനങ്ങളും ഇതിനകം വിജ്‌ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അപേക്ഷകരുടെ ഓൺലൈൻ രജിസ്ട്രേഷൻ അടുത്ത മാസം ആരംഭിക്കുമെന്ന് സൈന്യം പുറത്തിറക്കിയ വിജ്‌ഞാപനത്തിൽ പറയുന്നു.
ഇന്ത്യൻ സേനയിൽ അഗ്‌നിവീരൻമാർക്ക് ഒരു പ്രത്യേക റാങ്ക് രൂപീകരിക്കുമെന്ന് സൈന്യം പറഞ്ഞു, ഇത് നിലവിലുള്ള മറ്റേതൊരു റാങ്കിൽ നിന്നും വ്യത്യസ്‌തമായിരിക്കും. നാല് വർഷത്തെ സേവന കാലയളവിൽ നേടിയ രഹസ്യവിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നും അവരെ വിലക്കും. ഓഗസ്‌റ്റ്, സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിലായി ഇന്ത്യയിലുടനീളം അഗ്‌നിപഥ് പദ്ധതിക്ക് കീഴിൽ 83 ആർമി റിക്രൂട്ട്‌മെന്റ് റാലികൾ നടക്കും.
Most Read: 12 കഴിഞ്ഞാൽ 11 മണി, സമയം ശരിയല്ലാ… ഈ നാട് ഇങ്ങനെയാണ്





































