കൊച്ചി: തൃക്കാക്കരയിൽ ഇടത് മുന്നണിക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് അഡ്വ. കെഎസ് അരുൺ കുമാർ. സ്‌ഥാനാർഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പങ്ങളില്ലെന്നും വിജയം നേടി ഇടതുമുന്നണി നിയമസഭയിൽ സെഞ്ച്വറി തികയ്‌ക്കുമെന്നും അരുൺ കുമാർ. സ്‌ഥാനാർഥി പ്രഖ്യാപന അഭ്യൂഹങ്ങൾക്ക് പിന്നാലെ ആദ്യമായാണ് അരുൺ കുമാറിന്റെ പ്രതികരണം.
സ്‌ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങളോടും ചുവരെഴുത്തുകളോടും പ്രതികരിക്കാൻ തയ്യാറാകാതിരുന്ന അരുൺ കുമാർ, അതെല്ലാം ഇടത് നേതാക്കൾ വിശദീകരിച്ചല്ലോ എന്ന് പറഞ്ഞൊഴിഞ്ഞു. ഇടത് മുന്നണിയുടെ സ്‌ഥാനാർഥിയെ എൽഡിഎഫ് കൺവീനറും നേതാക്കളും ചേർന്ന് ഇന്നാണ് പ്രഖ്യാപിച്ചത്. സ്‌ഥാനാർഥിക്ക് വേണ്ടി ആവശോജ്വലമായ പ്രവർത്തനങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോകും.
എൽഡിഎഫിന്റെ സ്‌ഥാനാർഥി മികച്ച ഡോക്‌ടറും, പൊതുപ്രവർത്തകനും, എഴുത്തുകാരനുമാണ്. ഇത്തവണത്തെ വിജയത്തോടെ സെഞ്ചുറി തികയ്‌ക്കാൻ ഇടത് മുന്നണിക്ക് കഴിയും. സ്‌ഥാനാർഥി പ്രഖ്യാപവുമായി ബന്ധപ്പെട്ട ട്രോളുകളെ ഭയക്കുന്നില്ലെന്നും അതിനെ രാഷ്‌ട്രീയമായി മാത്രമാണ് കാണുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: തൃക്കാക്കരയിൽ കെവി തോമസ് ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം നടത്തും; പിസി ചാക്കോ