തിരുവനന്തപുരം : സംസ്ഥാനത്ത് 3 പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി വ്യക്തമാക്കി ആരോഗ്യവകുപ്പ്. തിരുവനന്തപുരത്ത് നേരത്തെ സിക സ്ഥിരീകരിച്ച ആശുപത്രിയിൽ നിന്നും കോയമ്പത്തൂർ ലാബിലേക്കയച്ച സാമ്പിളുകളിലാണ് സിക വൈറസ് ബാധ കണ്ടെത്തിയത്.
രോഗബാധിതരായ ആളുകളിൽ രണ്ട് പേർ ഈ ആശുപത്രിയിൽ ചികിൽസ തേടിയവരാണ്. കൂടാതെ ഒരാൾ ആശുപത്രി ജീവനക്കാരിയുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 22 മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നുണ്ട്. കൂടാതെ ഒരാൾ 46 വയസുള്ള പുരുഷനും, മറ്റൊരാൾ 29 വയസുള്ള സ്ത്രീയുമാണ്.
ഇതോടെ സംസ്ഥാനത്ത് ഇതുവരെ സിക സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 18 ആയി ഉയർന്നു. മൂന്നാം ഘട്ടമായി അയച്ച 8 സാമ്പിളുകളിലാണ് 3 പേർക്ക് രോഗബാധ കണ്ടെത്തിയത്. എന്നാൽ രണ്ടാം ഘട്ടത്തിൽ അയച്ച 27 സാമ്പിളുകളിൽ 26 എണ്ണവും നെഗറ്റീവ് ആയിരുന്നു.
Read also : സംയോജിത കുടിവെള്ള പദ്ധതി; കനകമല ജലസംഭരണിയുടെ നിർമാണ നടപടി തുടങ്ങി









































