സംയോജിത കുടിവെള്ള പദ്ധതി; കനകമല ജലസംഭരണിയുടെ നിർമാണ നടപടി തുടങ്ങി

By Trainee Reporter, Malabar News
drinking water
Ajwa Travels

കണ്ണൂർ: കനകമല ജലസംഭരണിയുടെ നിർമാണ നടപടികളുടെ ഭാഗമായി റവന്യൂ, ജല വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥല പരിശോധന നടത്തി. തലശ്ശേരി-കൂത്തുപറമ്പ് സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് കനകമല ജലസംഭരണി നിർമിക്കുന്നത്. ഭൂമിയുടെ സർവേ നടപടി നേരത്തെ പൂർത്തിയാക്കിയിരുന്നു.

തലശ്ശേരി നിയോജക മണ്ഡലത്തിലെ ചൊക്ളിയിലും കൂത്തുപറമ്പിലെ പാനൂർ നഗരസഭയിലും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണിത്. 2017-18ൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 85.86 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പഴശ്ശി റിസർവോയറിൽ നിന്നും അഞ്ചരക്കണ്ടി പുഴയിൽ നിന്നും വെള്ളമെടുത്ത് മൈലാടി ജല ശുദ്ധീകരണശാല വഴി കനകമലയിൽ സ്‌ഥാപിക്കുന്ന ജലസംഭരണിയിൽ എത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണിത്.

ജലസംഭരണിക്കായി 35 സെന്റ് സ്‌ഥലവും, റോഡിനായി അഞ്ചു സെന്റ് സ്‌ഥലവും ഏറ്റെടുത്ത സ്‌ഥലമാണ്‌ ഉദ്യോഗസ്‌ഥർ പരിശോധിച്ചത്. തലശ്ശേരി തഹസിൽദാർ വികെ ഷാജി,  സർവേയർ കെ രോഷ്‌ന, ജല വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ പ്രകാശ്, അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് തെരേസ റിനി എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Read Also: കേരളത്തില്‍ വ്യവസായത്തിനായി പണം ചിലവഴിക്കില്ല; കിറ്റെക്‌സ് എംഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE