കേരളത്തില്‍ വ്യവസായത്തിനായി പണം ചിലവഴിക്കില്ല; കിറ്റെക്‌സ് എംഡി

By Syndicated , Malabar News
Sabu-M-Jacob
Ajwa Travels

കൊച്ചി: കേരളത്തില്‍ വ്യവസായത്തിനായി ഇനി ഒരു രൂപ പോലും ചെലവാക്കില്ലെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു ജേക്കബ്. സര്‍ക്കാരുമായി ഇനിയും ചര്‍ച്ച​ക്ക്​ തയാറാണ്​. ഒരു യുഡി ക്ളര്‍ക്ക്​ ചര്‍ച്ചക്ക്​ വന്നാല്‍ പോലും സംസാരിക്കാന്‍ താന്‍​ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ നിന്ന് കേരളത്തിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാബു ജേക്കബ്.

മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം എന്ത് പറഞ്ഞാലും പ്രതികരിക്കില്ലെന്നും സാബു കൂട്ടിച്ചേർത്തു. ബിസിനസിനാവശ്യമായ ഭീമമായ തുക തെലങ്കാനയില്‍ നിക്ഷേപിക്കും. ആദ്യഘട്ടത്തില്‍ ആയിരം കോടിയുടെ നിക്ഷേപമാവും നടത്തുക. തെലങ്കാന സര്‍ക്കാറുമായി വൈകാതെ കരാറുണ്ടാക്കും. രണ്ട്​ വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കും. തെലങ്കാനയില്‍ ജോലി തേടി എത്ര മലയാളികള്‍ വന്നാലും അവര്‍ക്ക്​ ജോലി നല്‍കുമെന്നും കിറ്റെക്‌സ് എംഡി പറഞ്ഞു.

Read also: കൊടകര കുഴൽപ്പണ കേസ്; ചോദ്യം ചെയ്യലിന് കെ സുരേന്ദ്രൻ ബുധനാഴ്‌ച ഹാജരാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE