ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ പ്രതിദിന കോവിഡ് രോഗമുക്‌തരേക്കാള്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഉയര്‍ച്ച. 45,882 ആളുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. നിലവില്‍ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത ആകെ രോഗികളുടെ എണ്ണം 90,04,366 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്ത് ഇന്നലെ രോഗമുക്‌തരായ ആളുകളുടെ എണ്ണം 44,807 ആണ്. രോഗബാധിതരേക്കാള്‍ കുറഞ്ഞ കണക്കുകളാണ് ഇന്നലെ രോഗ മുക്‌തരുടെ എണ്ണത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
രാജ്യത്ത് ഇതുവരെ രോഗ മുക്‌തരായ ആകെ ആളുകളുടെ എണ്ണം 84,28,410 ആയി. ഇതോടെ രാജ്യത്ത് നിലവില്‍ ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 4,43,793 ആയി. നിലവില്‍ രാജ്യത്തെ രോഗമുക്‌തി നിരക്ക് 93.6 ശതമാനമാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 584 ആണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 1,32,162 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് ആകെ പരിശോധിച്ചത് 10,83,397 സാംപിളുകളാണ്.
രാജ്യതലസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസവും ഏഴായിരത്തിന് മുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 7,546 പേര്‍ക്കാണ് ഇന്നലെ ഡെല്‍ഹിയില്‍ കോവിഡ് ബാധിച്ചത്. ഒപ്പം തന്നെ 96 പേര്‍ കോവിഡ് ബാധ മൂലം ഇന്നലെ ഡെല്‍ഹിയില്‍ മരിച്ചതോടെ ആകെ മരണം 8000 കടന്നു. കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിലും പ്രതിദിന രോഗബാധിതരുടെ എണ്ണം അയ്യായിരത്തിന് മുകളിലായിരുന്നു. 5,535 ആളുകള്‍ക്കാണ് മഹാരാഷ്‌ട്രയില്‍ ഇന്നലെ കോവിഡ് ബാധിച്ചത്. ഒപ്പം തന്നെ ഹരിയാനയില്‍ 2,212 പേര്‍ക്കും, പശ്‌ചിമബംഗാളില്‍ 3,620 പേര്‍ക്കും, ആന്ധ്രയില്‍ 1,316 പേര്‍ക്കും, തമിഴ്നാട്ടില്‍ 1,707 പേര്‍ക്കും ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചു.
Read also : വിനിമയത്തിലുള്ള കറൻസിയുടെ എണ്ണത്തിൽ വർധന; 10 വർഷത്തിനിടെ ഏറ്റവും ഉയർന്ന കണക്ക്