കൊച്ചി: ദുരന്ത പശ്ചാത്തലത്തിൽ കുവൈത്തിലേക്ക് പോകാനുള്ള ആരോഗ്യമന്ത്രി വീണാ വിജയന്റെ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര നടപടി ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിദേശരാജ്യങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്ര-സംസ്ഥാന പ്രതിനിധികൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
കേരളം ഇങ്ങനെയൊരു തീരുമാനം എടുത്തപ്പോൾ കേന്ദ്രം ഒരുമണിക്കൂറിനകം പൊളിറ്റിക്കൽ ക്ളിയറൻസ് കൊടുക്കണമായിരുന്നു. കേന്ദ്ര സർക്കാർ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഈ സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണ് ഒരു മന്ത്രിയെ വിടാൻ സർക്കാർ തീരുമാനിച്ചത്. ഫോണിൽ ബന്ധപ്പെടുന്നതിനൊക്കെ പരിമിതിയുണ്ട്. ആവശ്യമില്ലാത്ത സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും സതീശൻ കുറ്റപ്പെടുത്തി.
മൃതദേഹങ്ങൾ ഒരുമിച്ചു ഏറ്റുവാങ്ങേണ്ട ദൗർഭാഗ്യകരമായ ഒരു അവസ്ഥയിലാണ് കേരളമെന്നും സതീശൻ പറഞ്ഞു. ചിന്തിക്കാൻ കഴിയാത്തത്ര വലിയ ദുഃഖമാണ് കുവൈത്തിൽ നടന്നത്. കുടുംബങ്ങളുടെ ദുഃഖം വിവരിക്കാനാവില്ല. കുടുംബങ്ങളുടെ മുന്നിൽ നിസഹായരായി നിൽക്കുകയാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
അതിനിടെ, കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ചു ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്തെത്തി. കേരളത്തോട് ഇത് വേണ്ടായിരുന്നുവെന്നും വിമാനടിക്കറ്റ് ഉൾപ്പടെ വെച്ചാണ് അപേക്ഷ നൽകിയിരുന്നതെന്നും മന്ത്രി പറഞ്ഞു. വ്യാഴാഴ്ച രാത്രി 9.40നുള്ള വിമാനത്തിൽ പോകാൻ നെടുമ്പാശേരിയിൽ എത്തിയെങ്കിലും യാത്രക്ക് കേന്ദ്രാനുമതി നിഷേധിച്ചതോടെ ഒമ്പതരയോടെ മന്ത്രി ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുകയായിരുന്നു.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ