ചെന്നൈ : അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ശശികലയുടെ ജയില്‍ മോചനം ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. ഈ മാസം അവസാനത്തോടെ ശശികല ജയില്‍ മോചിതയായേക്കുമെന്നാണ് അഭിഭാഷകന് വ്യക്തമാക്കുന്നത്. എന്നാല്‍ അന്തിമ തീരുമാനം ഒരാഴ്ചക്കുള്ളില്‍ ഉണ്ടാകുമെന്ന് ജയില്‍ അധികൃതരും വ്യക്തമാക്കി. നാല് മാസത്തെ ശിക്ഷയിളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ശശികല നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ശിക്ഷയിളവ് നല്കുന്ന കാര്യം പരിഗണിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ 4 വർഷം പിഴയും 10 കോടി രൂപ പിഴയുമാണ് ശശികലക്ക് സുപ്രീംകോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വർഷം കൂടി അധികമായി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. എന്നാല്‍ ഈ വരുന്ന ജനുവരി 27 ആം തീയതി വര്‍ഷത്തെ ജയില്‍ശിക്ഷ പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ബെംഗളൂര് സിറ്റി സെഷന്‍സ് കോടതിയില്‍ ശശികലയുടെ അഭിഭാഷകന് 10 കോടി പിഴ പിഴയടച്ചു. തുടര്‍ന്നാണ് ഇപ്പോള്‍ ശിക്ഷയിളവ് പരിഗണിക്കുന്നത്.
തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ഇനിയുള്ളത്. ഈ സാഹചര്യത്തിലാണ് ശശികല ജയില്‍മോചിതയാകാന്‍ ഒരുങ്ങുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യം മുന്നില്‍ കണ്ട് തമിഴ്നാട്ടില്‍ ബിജെപി സഖ്യത്തിന് ഒരുങ്ങുമ്പോള്‍, അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന ശശികലയുടെ രംഗപ്രവേശനം തിരഞ്ഞെടുപ്പ് കൂടുതല്‍ ശക്തമാക്കുമെന്ന് ഉറപ്പാണ്.
Read also : മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണിയിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണം; ശിവസേന






































