തിരുവനന്തപുരം: തൊഴിൽ മേഖലയിൽ മികച്ച പ്രകടനം നടത്തുന്ന തൊഴിലാളികൾക്ക് പ്രത്യേക പുരസ്കാരം ഏർപ്പെടുത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം എന്ന പേരിലാവും ആദരം നൽകുക. കടകളിൽ ജോലി ചെയ്യുന്നവർ, ചുമട്ടുതൊഴിലാളികൾ, ഗാർഹിക ജോലി ചെയ്യുന്നവർ തുടങ്ങി 15 മേഖലയിലുള്ളവർക്ക് പുരസ്കാരം നൽകുമെന്ന് മന്ത്രി അറിയിച്ചു.
തൊഴിൽ മന്ത്രി അധ്യക്ഷനായുള്ള സമിതിയാണ് അവാർഡിനുള്ള അർഹത നിശ്ചയിച്ചത്. 50 വയസ് മുതൽ 60 വയസ് വരെയുള്ളവർക്ക് സ്വയം തൊഴിലിന് വായ്പ നൽകാനും തീരുമാനമായിട്ടുണ്ട്. എംപ്ളോയ്മന്റ് എക്സ്ചേഞ്ച് വഴിയാകും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ പുറത്തു വിടും.
Read Also: വാളയാർ കേസ്; വെള്ളിയാഴ്ച മുതൽ സമരസമിതിയുടെ നിരാഹാര സമരം