കണ്ണൂർ: സംസ്ഥാനത്ത് കടുക്കുന്ന സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ സിവിൽ സ്റ്റേഷൻ വളപ്പിൽ കെ റെയിൽ വിരുദ്ധ സർവേ കല്ല് സ്ഥാപിച്ചു. ജില്ലാ പ്രസിഡണ്ട് ജെയിംസിന്റെ നേതൃത്വത്തിൽ മുപ്പതോളം വരുന്ന പ്രവർത്തകരാണ് കെ റെയിൽ വിരുദ്ധ കല്ല് സ്ഥാപിച്ചത്.
ഇത് തടയാനെത്തിയ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് കല്ല് പിഴുതുമാറ്റുന്നത് തടഞ്ഞ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. പ്രതിഷേധത്തിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിവിൽ സ്റ്റേഷന് മുന്നിലൂടെ വാഹനത്തിൽ കടന്നുപോയത്. അതിനാൽ തന്നെ കനത്ത പോലീസ് സുരക്ഷയാണ് സ്ഥലത്ത് ഒരുക്കിയത്.
Most Read: കളമശ്ശേരി മണ്ണിടിച്ചിൽ; ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായി ഫയർഫോഴ്സ് റിപ്പോർട്







































