കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ച് കോഴിക്കോട് യൂത്ത് ലീഗ് യോഗം. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം നടന്നത്. യോഗത്തില്‍ നേതാക്കളടക്കം നൂറോളം പേരാണ് പങ്കെടുത്തത്.
യൂത്ത് ലീഗ് സംസ്ഥാന ക്യാംപിന്റെ ഭാഗമായി സംഘടിപ്പിച്ച കര്‍മ്മരേഖ വിശദീകരണ പരിപാടിയാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടന്നത്. കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ സാഹചര്യത്തിൽ പൊതുപരിപാടികള്‍ക്ക് വലിയ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇത് ലംഘിച്ച് യോഗം നടന്നത്.
Also Read: ചേവായൂർ പോലീസ് സ്റ്റേഷന് മുൻപിൽ വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം