കണ്ണൂർ സര്‍വകലാശാല തിരഞ്ഞെടുപ്പ്; കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തി വിജയാഘോഷം

By Web Desk, Malabar News
kannur-iniversty-board-studies
Ajwa Travels

കണ്ണൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കണ്ണൂർ സര്‍വകലാശാലയില്‍ എസ്എഫ്ഐയുടെ വിജയാഘോഷം. യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിജയാഘോഷം സംഘടിപ്പിച്ചത്.

90 ശതമാനത്തിലേറെ രോഗികള്‍ ഉണ്ടായ സാഹചര്യത്തിൽ ജില്ലയിൽ പൊതു പരിപാടികള്‍ നിരോധിച്ചിരുന്നു. ജില്ലയില്‍ ഒരു തരത്തിലുമുള്ള രാഷ്‌ട്രീയ പൊതു പരിപാടികളും പാടില്ലെന്ന് കാണിച്ച് ജില്ലാ കളക്‌ടറും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മാത്രമല്ല, ഇന്ന് നടന്ന കണ്ണൂര്‍ സര്‍വകലാശാല തിരഞ്ഞെടുപ്പ് മാറ്റി വെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കളക്‌ടർ വൈസ് ചാന്‍സിലര്‍ക്ക് നേരിട്ട് കത്ത് നല്‍കിയതുമാണ്.

കളക്‌ടറുടെ ഈ ഉത്തരവ് മറി കടന്നാണ് കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ 70ല്‍ പരം കോളേജുകളില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നത്. എല്ലാ കോവിഡ് പ്രോട്ടോകോളുകളും ലംഘിച്ചാണ് രാവിലെ പത്ത് മണിമുതല്‍ തിരഞ്ഞെടുപ്പ് പരിപാടികള്‍ നടന്നത്. 12 മണിയോടെ വോട്ടെടുപ്പ് അവസാനിക്കുകയും മൂന്ന് മണിക്ക് ഫലപ്രഖ്യാപനം വരികയും ചെയ്‌തു.

തുടര്‍ന്ന് വന്‍ പരിപാടികളാണ് കോളേജുകളില്‍ നടന്നത്. രാവിലെ മുതല്‍ കോളേജ് പരിസരത്ത് വന്‍ പോലീസ് സന്നാഹം ഉണ്ടായിരുന്നു. അവരുടെ കണ്‍മുന്നിലാണ് ഇത്തരത്തിലുള്ള കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടന്നത്.

National News: ഹെലികോപ്റ്റർ അര മണിക്കൂർ വൈകി; ഗൂഢാലോചനയെന്ന് അഖിലേഷ് യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE