ഹെലികോപ്റ്റർ അര മണിക്കൂർ വൈകി; ഗൂഢാലോചനയെന്ന് അഖിലേഷ് യാദവ്

By Desk Reporter, Malabar News
Helicopter delayed by half an hour; Akhilesh Yadav calls it conspiracy
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് യുപിയിലെ മുസാഫർനഗറിലേക്ക് പുറപ്പെട്ട സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഹെലികോപ്റ്റർ അരമണിക്കൂർ വൈകി. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.

വെള്ളിയാഴ്‌ച ഉച്ചക്കായിരുന്നു സംഭവം. ഏകദേശം അരമണിക്കൂര്‍ ഹെലികോപ്റ്റർ പിടിച്ചിട്ടു. ”എന്റെ ഹെലികോപ്റ്റർ ഒരു കാരണവുമില്ലാതെ ഡെൽഹിയിൽ പിടിച്ചിട്ടിരിക്കുകയാണ്. മുസാഫർനഗറിലേക്ക് (യുപിയിൽ) പറക്കാൻ അനുവദിക്കുന്നില്ല. എന്നാല്‍ ഇവിടെ നിന്ന് ബിജെപി നേതാവിന്റെ ഹെലികോപ്റ്ററിന് അനുമതി നല്‍കി. ഇതിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണ്,”- അഖിലേഷ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്‌തു.

ഹെലികോപ്റ്ററിന് മുന്നിൽ നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു. “പൊതുജനങ്ങൾക്ക് എല്ലാം അറിയാം,” അദ്ദേഹം കൂട്ടിച്ചേർത്തു. “അധികാര ദുർവിനിയോഗം തോൽക്കുന്നവരുടെ സ്വഭാവമാണ്. സമാജ്‌വാദി പാർട്ടിയുടെ പോരാട്ട ചരിത്രത്തിൽ ഈ ദിനം രേഖപ്പെടുത്തപ്പെടും. വിജയത്തിലേക്ക് പറക്കാൻ ഞങ്ങൾ തയ്യാറാണ്,”- 48 കാരനായ യാദവ് ട്വീറ്റ് ചെയ്‌തു. എന്നാൽ ആരോപണങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യുപി തിരഞ്ഞെടുപ്പ് (ഫെബ്രുവരി 10ന്) ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആരോപണം. മാര്‍ച്ച് 10ന് ഫലം അറിയും. ബിജെപിയും എസ്‌പിയും തമ്മിൽ ശക്‌തമായ പോരാട്ടമാണ് ഇക്കുറി നടക്കുന്നത്.

Most Read:  പുതിയ വൈറസ് ‘നിയോകോവ്’ അതിമാരകം, മരണനിരക്കും വ്യാപനശേഷിയും കൂടും; മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE