കോഴിക്കോട്: ലക്ഷദ്വീപ് ജനതയെ കുടിയിറക്കുക എന്ന ലക്ഷ്യമാണ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെന്ന് ജെഡിയു ലക്ഷദ്വീപ് പ്രസിഡണ്ട് ഡോ. മുഹമ്മദ് സാദിഖ്. ടൂറിസത്തിന്റെ പേരുപറഞ്ഞ് കുത്തകകള്‍ക്ക് ദ്വീപിലെ ഭൂമി തീറെഴുതാനാണ് നീക്കം നടക്കുന്നത്. സ്‌റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ചതും ഭൂമിയുടെ വാടക വലിയതോതില്‍ കുറച്ചതുമെല്ലാം ഇതിന്റെ ഭാഗമാണെന്ന് മുഹമ്മദ് സാദിഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു
ദ്വീപിലെ ഫാമുകള്‍ പൂട്ടിച്ച് ഗുജറാത്തില്‍നിന്ന് അമുല്‍ ഉല്‍പന്നങ്ങള്‍ എത്തിക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ല. മൽസ്യ തൊഴിലാളികളുടെ ഷെഡുകളടക്കം പൊളിച്ചു നീക്കിയത് വലിയ ദുരിതമാണ് സൃഷ്‌ടിച്ചത്. ഇതിനിടെ, വികസനമാണ് ലക്ഷ്യമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞ ലക്ഷദ്വീപ് കളക്‌ടർ അസ്‌കർ അലിയുടെ വാദങ്ങളെല്ലാം തെറ്റാണ്. കളക്‌ടര്‍ ദ്വീപ് ജനതയോട് മാപ്പുപറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read also: ലക്ഷദ്വീപിലെത്താൻ ഇനി പ്രത്യേക അനുമതി വേണം; സന്ദർശകരെ വിലക്കി അഡ്‌മിനിസ്‌ട്രേഷൻ







































