തൃശൂർ: കോവിഡ് ചികിൽസയില്‍ വീഴ്ച വരുത്തിയ തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തിഭവന് പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. നിലവില്‍ 9 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്നത്. ഇവരെയും മറ്റ് രോഗികളെയും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും.
കഴിഞ്ഞ ഒരാഴ്ചക്കിടെ ഇവിടെ മൂന്ന് പേരാണ് രോഗബാധിതരായി മരിച്ചത്. മരിച്ച രോഗികളുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ ആശുപത്രിയില്‍ ഡിഎംഒ പരിശോധന നടത്തി. തുടർന്ന് ഇവിടെ കോവിഡ് ചികിൽസക്ക് മതിയായ സൗകര്യമില്ലെന്ന് ഡിഎംഒ കണ്ടെത്തുകയായിരുന്നു. അതേസമയം, ഇവിടെ നടന്ന മരണങ്ങള് കൃത്യമായി ആശുപത്രി റിപ്പോര്‍ട് ചെയ്തില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
Also Read: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധി; സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി






































