കോവിഡ് ചികിൽസയില്‍ വീഴ്‌ച; തൃശൂരിൽ സ്വകാര്യ ആശുപത്രി പൂട്ടിച്ചു

By News Desk, Malabar News

തൃശൂർ: കോവിഡ് ചികിൽസയില്‍ വീഴ്‌ച വരുത്തിയ തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. നിലവില്‍ 9 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്നത്. ഇവരെയും മറ്റ് രോഗികളെയും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും.

കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഇവിടെ മൂന്ന് പേരാണ് രോഗബാധിതരായി മരിച്ചത്. മരിച്ച രോ​ഗികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആശുപത്രിയില്‍ ഡിഎംഒ പരിശോധന നടത്തി. തുടർന്ന് ഇവിടെ കോവിഡ് ചികിൽസക്ക് മതിയായ സൗകര്യമില്ലെന്ന് ഡിഎംഒ കണ്ടെത്തുകയായിരുന്നു. അതേസമയം, ഇവിടെ നടന്ന മരണങ്ങള്‍ കൃത്യമായി ആശുപത്രി റിപ്പോര്‍ട് ചെയ്‌തില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

Also Read: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധി; സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE