ബെംഗളൂരു: വാക്സിന് മോഷ്ടിച്ച് വില്പന നടത്തിയ ആരോഗ്യ പ്രവര്‍ത്തക പിടിയില്‍. ബെംഗളൂരു നെലമംഗല ആരോഗ്യകേന്ദ്രത്തിലെ ഗായത്രിയാണ് സൗജന്യ വാക്സിന് മോഷ്ടിച്ച് വില്പന നടത്തിയതിന് പിടിക്കപ്പെട്ടത്.
പ്രതിദിന വാക്സിന് കുത്തിവെപ്പ് കഴിഞ്ഞ് ബാക്കി വരുന്ന മരുന്ന് മറ്റൊരുസ്ഥലത്ത് വെച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. ഇവര്‍ വാക്സിന് കുത്തിവെക്കുന്നതും പണം ഈടാക്കുന്നതുമായ വീഡിയോ പുറത്തു വന്നിരുന്നു.
പരാതികളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതിനെ തുടർന്ന് ഇവരുടെ പക്കൽനിന്ന് കോവിഷീല്‍ഡിന്റെ രണ്ട് കുപ്പികള്‍ കണ്ടെടുത്തു. കോവിഡ് വാക്സിൻ അനധികൃതമായി സംഭരിച്ചതിനും കരിഞ്ചന്തയിൽ വിൽപന നടത്തിയതിനും ഗായത്രിക്കെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Read also: മുൻഗണന റേഷൻ കാർഡ്; അനർഹർ 30ന് മുൻപ് പൊതു വിഭാഗത്തിലേക്ക് മാറണം







































