മുൻഗണന റേഷൻ കാർഡ്; അനർഹർ 30ന് മുൻപ് പൊതു വിഭാഗത്തിലേക്ക് മാറണം

By Team Member, Malabar News
Ajwa Travels

പാലക്കാട് : മുൻഗണന റേഷൻ കാർഡുകൾ ഉള്ള അനർഹരായ ഉപഭോക്‌താക്കൾ ഈ മാസം 30ആം തീയതിക്ക് മുൻപായി പൊതു വിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കിൽ വൻ തുക പിഴയായി ഈടാക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. അതിനാൽ നിലവിൽ മുൻഗണന വിഭാഗത്തിന്റെ റേഷൻ കാർഡുകൾ കൈവശമുള്ള അനർഹരായ ആളുകൾ അവ പൊതു വിഭാഗത്തിലേക്ക് മാറ്റിയാൽ പിഴയിൽ നിന്നും ഒഴിവാകാമെന്നും അധികൃതർ പറഞ്ഞു.

കാർഡുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനായി അതാത് താലൂക്ക്, സപ്ളൈ ഓഫിസുകളിലേക്ക് അപേക്ഷകർ റേഷൻ കാർഡിന്റെ പേജ് സ്‌കാൻ ചെയ്‌ത്‌ ഇ മെയിൽ ചെയ്യണമെന്നും, അതല്ലെങ്കിൽ താലൂക്ക് ഓഫിസിലോ റേഷൻ കടയുടമയെയോ സമീപിച്ചും കാർഡുകൾ തരം മാറ്റാമെന്നും അധികൃതർ വ്യക്‌തമാക്കി. മുൻഗണന കാർഡുകൾ അനർഹമായി കൈവശം വച്ചവർക്ക് അവർ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വിലയുടെ അടിസ്‌ഥാനത്തിൽ ആയിരിക്കും പിഴ ഈടാക്കുക.

അനർഹമായി വാങ്ങിയ ഓരോ കിലോഗ്രാം അരിക്കും 40 രൂപ പിഴയിനത്തിൽ ഈടാക്കും. ഗോതമ്പിന് കിലോഗ്രാമിന് 29 രൂപയും പഞ്ചസാരക്ക് 35 രൂപയും മണ്ണെണ്ണ ലിറ്ററിന് 71 രൂപയും ഈടാക്കും. ഏത് ദിവസം മുതലാണോ അനർഹമായി ഭക്ഷ്യധാന്യം വാങ്ങിയതെന്ന് കണ്ടെത്തി അന്ന് മുതലുള്ള തുകയായിരിക്കും ഈടാക്കുക.

Read also : പശുവിനെ മോഷ്‌ടിച്ചെന്ന് ആരോപണം; അസമിൽ യുവാവിനെ മർദ്ദിച്ച് കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE