മസ്കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1806 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 19 മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.
2,36,440 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 2,11,494 പേര് രോഗമുക്തി നേടുകയും ചെയ്തു. 89.4 ശതമാനമാണ് രാജ്യത്തെ ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. 2532 പേരാണ് ഇതുവരെ മരണപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 173 രോഗികളെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഉള്‍പ്പടെ 1196 പേരാണ് രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്നത്. ഇവരില്‍ 373 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also: കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്







































