മസ്‍കറ്റ്: ഒമാനിലെ വിവിധ ആശുപത്രികളില്‍ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത് ആറ് രോഗികള്‍ മാത്രമെന്ന് റിപ്പോർട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കോവിഡ് രോഗിയെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആകെ രോഗികളിൽ നാല് പേരുടെ നില ഗുരുതരമായതിനാല്‍ ഇവരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം എട്ട് പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. രാജ്യത്ത് പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്‌തരായവരുടെ എണ്ണം 220 ആണ്.
3,04,299 പേര്‍ക്കാണ് ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 2,99,654 പേർ രോഗമുക്‌തി നേടിയിട്ടുണ്ട്. അതേസമയം 4111 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് കാരണം ജീവന്‍ നഷ്‍ടമായത്.
നിലവില്‍ 98.5 ശതമാനമാണ് രാജ്യത്തെ രോഗമുക്‌തി നിരക്ക്. 534 കോവിഡ് രോഗികളാണ് നിലവിൽ ഒമാനിലുള്ളത്.
#Statement No. 462
November 1, 2021 pic.twitter.com/Vu7gBLTyXy— وزارة الصحة – عُمان (@OmaniMOH) November 1, 2021
Most Read: ജോജുവിന്റെ കാർ തകർത്ത സംഭവം; കോൺഗ്രസ് ഗുണ്ടായിസം- ഡിവൈഎഫ്‌ഐ