കനത്ത മഴയ്‌ക്ക് സാധ്യത; സംസ്‌ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്

By Staff Reporter, Malabar News
rain alert in kannur
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വടക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. തുടർന്ന് ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും മറ്റന്നാളും ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ 11 ജില്ലകളിലും ബുധനാഴ്‌ച 11 ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചു.

കൂടാതെ കേരളാ തീരത്ത് 55 കിമീ വരെ വേഗതയിൽ ശക്‌തമായ കാറ്റ് വീശാനും കടൽ പ്രക്ഷുബ്‌ധമാകാനും സാധ്യതയുണ്ട്. വ്യാഴാഴ്‌ച വരെ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. കടലേറ്റം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Read Also: ലോക്ക്ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകും; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE