ഒമാനിൽ 527 പേർക്കുകൂടി രോഗമുക്‌തി; 491 പുതിയ കേസുകൾ

By Staff Reporter, Malabar News
oman-covid-update
Representational Image
Ajwa Travels

മസ്‍കറ്റ്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 491 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം. 527 പേർ രോഗമുക്‌തി നേടിയപ്പോൾ കഴിഞ്ഞ 24 മണിക്കൂറിൽ പുതിയതായി 17 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,95,017 ആയി. ഇതിനോടകം രാജ്യത്ത് 2,77,010 പേർക്ക് രോഗം ഭേദമായിക്കഴിഞ്ഞു എന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്‌തമാക്കുന്നു. രോഗമുക്‌തി നിരക്ക് 93.9 ശതമാനമായി തുടരുകയാണ്.

അതേസമയം 3788 പേർക്കാണ് കോവിഡ് മൂലം ഒമാനിൽ ഇതുവരെ ജീവൻ നഷ്‌ടമായത്‌.

നിലവിൽ 666 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇവരിൽ 281 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

Most Read: രാജ്യത്തെ കോവിഡ് വ്യാപനം; മുന്നിലുള്ള 22 ജില്ലകളിൽ 7 എണ്ണവും കേരളത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE