ഒമാനില്‍ 1167 പുതിയ കോവിഡ് കേസുകൾ; മരണപ്പെട്ടത് 12 പേർ

By Staff Reporter, Malabar News
Oman -covid
Representational Image
Ajwa Travels

മസ്‍കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 1167 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 12  മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 3435 ആയി ഉയർന്നു.

ഇതുവരെ 2,86,072 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 2,59,550 പേർ രോഗമുക്‌തി നേടിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. 90.7 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്‌തി നിരക്ക്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 119 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പടെ 1341 പേരാണ് നിലവിൽ വിവിധ ആശുപത്രികളില്‍ ചികിൽസയിലുള്ളത്. ഇവരില്‍ 477 പേര്‍ തീവ്രപരിചരണ വിഭാഗത്തിണെന്നും മന്ത്രാലയം അറിയിച്ചു.

Read Also: മുഴുവൻ ഗർഭിണികൾക്കും വാക്‌സിൻ; ‘മാതൃകവചം’ ക്യാംപയിനുമായി ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE