ഒമാനിൽ 236 പേർക്കുകൂടി കോവിഡ്; രോഗമുക്‌തി നിരക്ക് 96 ശതമാനമായി

By Staff Reporter, Malabar News
oman_covid
Representational Image
Ajwa Travels

മസ്‍കറ്റ്: ഒമാനില്‍ ഇന്ന് റിപ്പോര്‍ട് ചെയ്യപ്പെട്ടത് 236 പുതിയ കോവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 96 ശതമാനമായതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്‌തമാക്കുന്നു.

12 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 3948 ആയി. 28 പേരെയാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചത്. ഇതുവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 344 ആയി. ഇവരില്‍ 158 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

ഇതുവരെ രാജ്യത്ത് 2,98,942 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. ഇവരില്‍ 2,85,664 പേർ ഇതിനോടകം രോഗമുക്‌തി നേടിയിട്ടുണ്ട്.

Most Read: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE