രാജ്യത്തെ കോവിഡ് വ്യാപനം; മുന്നിലുള്ള 22 ജില്ലകളിൽ 7 എണ്ണവും കേരളത്തിൽ

By News Desk, Malabar News
Covid test
Ajwa Travels

ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കൂടിയ 22 ജില്ലകളിൽ 7 എണ്ണവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട ജില്ലകളാണ് കോവിഡ് വ്യാപനത്തിൽ മുന്നിലുള്ളത്.

കേരളത്തിലെ പത്ത് ജില്ലകളിൽ 10 ശതമാനത്തിന് മുകളിൽ ടിപിആർ രേഖപ്പെടുത്തുന്നുണ്ടെന്ന് മന്ത്രാലയം വ്യക്‌തമാക്കി. കേരളത്തിൽ മഴക്കാല രോഗങ്ങൾ പടരുന്നുണ്ട്. ഇതിനെതിരെ ജനങ്ങൾ മുൻ കരുതലെടുക്കണം. മറ്റ് രോഗങ്ങളുടെ വ്യാപനം കൂടി വന്നാൽ കോവിഡ് പ്രതിരോധം ദുഷ്‌കരമാകും എന്നും ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

അതേസമയം വാക്‌സിൻ ക്ഷാമം നേരിടുന്ന കേരളത്തിന് ആവശ്യമായ വാക്‌സിൻ സ്‌റ്റോക്ക് ഉടനെ എത്തിക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻഷൂഖ് മാണ്ഡവ്യ അറിയിച്ചു. തന്നെ സന്ദ‍ർശിക്കാനെത്തിയ കേരളത്തിലെ ഇടത് എംപിമാരോടാണ് ആരോ​ഗ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.

Malabar News: വാക്‌സിനേഷന് ഇടയില്‍ സംഘർഷം; രണ്ടുപേര്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE