കോവിഡ്; ഒമാനിൽ 1806 പേര്‍ക്ക് കൂടി രോഗബാധ, 19 മരണം

By Staff Reporter, Malabar News
oman covid
Representational Image

മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1806 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 19 മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.

2,36,440 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇവരില്‍ 2,11,494 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. 89.4 ശതമാനമാണ് രാജ്യത്തെ ഇപ്പോഴത്തെ രോഗമുക്‌തി നിരക്ക്. 2532 പേരാണ് ഇതുവരെ മരണപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 173 രോഗികളെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഉള്‍പ്പടെ 1196 പേരാണ് രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്നത്. ഇവരില്‍ 373 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: കനത്ത മഴയ്‌ക്ക് സാധ്യത; സംസ്‌ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE