‘സാറാസ്’ ആമസോണില്‍; അന്ന ബെന്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

By Staff Reporter, Malabar News
Anna Benn's sara's movie release
Ajwa Travels

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരമായ അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്‌ത ചിത്രം ‘സാറാസി’ന്റെ റിലീസ് വിവിരങ്ങള്‍ പുറത്തുവിട്ടു. ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. ജൂലൈ 5നാണ് റിലീസ്.

അന്ന ബെന്നിന്റെ നായകനായി സണ്ണി വെയിൻ എത്തുന്ന ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ഇവരെക്കൂടാതെ അന്ന ബെന്നിന്റെ പിതാവ് കൂടിയായ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും പ്രശാന്ത് നായര്‍ ഐഎഎസും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

പികെ മുരളീധരന്‍, ശാന്ത മുരളി എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിച്ചിക്കുന്നത്. ഡോ. അക്ഷയ് ഹരീഷ് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവിയും എഡിറ്റിംഗ് റിയായി ബദറും നിര്‍വഹിക്കുന്നു. ഷാന്‍ റഹ്‌മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.

ഷോപ്പിംഗ് മാള്‍, ആശുപത്രി, ചന്ത, തിയേറ്റര്‍, മെട്രോ തുടങ്ങിയ തിരക്കേറിയ സ്‌ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

Most Read: ഫ്രാൻസിനെതിരെ ഇരട്ട ഗോൾ; വീണ്ടും റെക്കോർഡ് നേട്ടവുമായി റൊണാൾഡോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE