ഫ്രാൻസിനെതിരെ ഇരട്ട ഗോൾ; വീണ്ടും റെക്കോർഡ് നേട്ടവുമായി റൊണാൾഡോ

By Staff Reporter, Malabar News
EURO CUP-Cristiano Ronaldo
Ajwa Travels

ബുഡാപെസ്‌റ്റ്: വീണ്ടും റെക്കോർഡ് നേട്ടവുമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്ററ്യാനോ റൊണാൾഡോ. ഗ്രൂപ്പ് എഫിൽ ഫ്രാൻസിനെതിരായ മൽസരത്തിൽ രണ്ടു തവണ ഗോൾവല കുലുക്കിയതോടെ അന്താരാഷ്‍ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ റെക്കോർഡിനൊപ്പം റൊണാൾഡോ എത്തി.

അഞ്ച് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും നേരത്തെ സ്വന്തമാക്കിയ റൊണാൾഡോ തന്നെയാണ് തുടർച്ചയായി അഞ്ച് യൂറോ കപ്പുകളിലും ഗോൾ കണ്ടെത്തുന്ന ആദ്യ താരവും.

1993 മുതൽ 2006 വരെ ഇറാനായി കളിച്ച ദേയി, 149 മൽസരങ്ങളിൽ നിന്ന് 109 ഗോളുകളാണ് സ്വന്തം പേരിൽ കുറിച്ചത്. ഇപ്പോഴിതാ റൊണാൾഡോ തന്റെ 176ആം മൽസരത്തിൽ അലി ദേയിയുടെ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ്.

അതേസമയം ഫ്രാൻസിനെതിരായ മൽസരം സമനിലയിൽ കലാശിച്ചുവെങ്കിലും റൊണാൾഡോയുടെ റെക്കോർഡ് നേട്ടം ആഘോഷമാക്കുകയാണ് ആരാധകർ. നിര്‍ണായകമായ മൽസരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ സമനിലയില്‍ കുരുക്കിയ ഫ്രാന്‍സ് ഇതോടെ യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എഫില്‍ നിന്നും ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ഫ്രാന്‍സിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. തോറ്റെങ്കിലും ഗ്രൂപ്പില്‍ നിന്നും മൂന്നാം സ്‌ഥാനക്കാരായി പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

നേരത്തെ ഹംഗറിക്കെതിരായ മൽസരത്തിലാണ് യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന നേട്ടം റൊണാൾഡോ തന്റെ പേരിലാക്കിയത്. ഫ്രഞ്ച് ഇതിഹാസം മിഷേൽ പ്ളാറ്റിനിയുടെ റെക്കോർഡ് (9) ആണ് റൊണാൾഡോ പഴങ്കഥയാക്കിയത്. യൂറോ കപ്പിൽ താരത്തിന്റെ ഗോൾ നേട്ടം 14 ആയിമാറി.

Most Read: ഐഷയെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി; മറ്റുവിശദാംശങ്ങൾ രണ്ടു ദിവസങ്ങൾക്കകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE