ചെന്നൈ: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ഈ മാസം 19ആം തീയതി വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. അതേസമയം, നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കടകള്‍ക്ക് ഇനി രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം. റസ്‌റ്റോറന്റുകൾ, ചായക്കടകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവക്ക് പകുതി ആളുകളെ പ്രവേശിപ്പിച്ച് 9 മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. എന്നാൽ, കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും പ്രവേശന കവാടത്തില്‍ സാനിറ്റൈസറുകള്‍ സ്‌ഥാപിക്കണമെന്നും സര്‍ക്കാര്‍ നിർദ്ദേശിച്ചു.
പുറത്ത് ക്യൂ രൂപപ്പെടുകയാണെങ്കില്‍ സാമൂഹിക അകലം പാലിക്കണം. എസി ഷോപ്പുകള്‍ ആണെങ്കില്‍ വെന്റിലേഷന്‍ ഉറപ്പുവരുത്താനായി വാതിലോ ജനാലയോ തുറന്നിടണം. വിവാഹത്തില്‍ 50 പേര്‍ക്കു പങ്കെടുക്കാം. ശവ സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കാണ് അനുമതിയുള്ളത്.
അതേസമയം, സ്‌കൂളുകള്‍, കോളേജുകൾ, ബാറുകള്‍, തിയേറ്ററുകൾ, സ്വിമ്മിങ് പൂളുകള്‍, മൃഗശാലകള്‍ എന്നിവ തുറക്കില്ല. ആളുകളെ പങ്കെടുപ്പിച്ച് രാഷ്‌ട്രീയ-സംസ്‌കാരിക പരിപാടികള്‍ നടത്തുന്നതിനും വിലക്കുണ്ട്.
നേരത്തെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ തിങ്കളാഴ്‌ച അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം ഉണ്ടായത്.
Kerala News: മകളുടെ മരണത്തിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തരുത്; കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛൻ








































