തിരുവനന്തപുരം: കുതിരാന്‍ തുരങ്കം തുറക്കുന്നത് സംബന്ധിച്ച കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനകളെ പരിഹസിച്ചും വിമർശിച്ചും മന്ത്രി പിഎ മുഹമ്മദ് റിയാസ്. വെറുതെ ഇരിക്കുമ്പോഴാണ് അത്തരം പ്രസ്താവനകള്‍ ഇറക്കാന്‍ തോന്നുകയെന്നും പണിയുണ്ടായാല്‍ അതിന് സമയം കിട്ടില്ലെന്നും റിയാസ് പരിഹസിച്ചു. അനാവശ്യ വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
തുരങ്കത്തിന്റെ ക്രെഡിറ്റ് എടുക്കാനല്ല ഇടപെട്ടത്. ഉടന്‍ തന്നെ അടുത്ത ടണല്‍ തുറക്കുന്നതിനെ കുറിച്ചാണ് ചിന്തയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്രമന്ത്രി നിധിന് ഗഡ്കരിയുടെ സമീപനം മാതൃകാപരമാണ്. എച്ച്എച്ച്ഐഎ ആണ് തുരങ്കം തുറക്കാന്‍ അനുമതി നല്‍കേണ്ടത്. തുരങ്കത്തില്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുതിരാൻ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും അത് പറയേണ്ടത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണെന്നും ആയിരുന്നു മുരളീധരന്റെ പ്രസ്താവന.
Most Read: കേരളത്തിൽ ടിപിആർ അഞ്ച് ശതമാനത്തിൽ താഴെ എത്തിക്കണം; കേന്ദ്രസംഘം







































