കേരളത്തിൽ ടിപിആർ അഞ്ച് ശതമാനത്തിൽ താഴെ എത്തിക്കണം; കേന്ദ്രസംഘം

By Staff Reporter, Malabar News
the TPR should be below 5 percentage; Central team
ഡോ. സുജിത് സിംഗ്
Ajwa Travels

ആലപ്പുഴ: സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അഞ്ച് ശതമാനത്തില്‍ താഴെ എത്തിക്കണമെന്ന് കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം. ടിപിആര്‍ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് ആശ്വാസകരമല്ലെന്ന് കേന്ദ്ര സംഘത്തലവനും നാഷണല്‍ സെന്റര്‍ ഫോർ ‍ഡിസീസ് കണ്‍ട്രോള്‍ ഡയറക്‌ടറുമായ ഡോ. സുജിത് സിംഗ് പറഞ്ഞു. ആലപ്പുഴയിലെ കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കോവിഡ് അതിതീവ്ര വ്യാപന മേഖലകളില്‍ എന്തൊക്കെ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയതെന്ന് പരിശോധിച്ചതായും അദ്ദേഹം വ്യക്‌തമാക്കി. കേന്ദ്ര സംഘം ആലപ്പുഴ കളക്‌ടറേറ്റില്‍ ഡോക്‌ടര്‍മാരുമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരുമായും ചര്‍ച്ച നടത്തിയിരുന്നു. കൊല്ലം ജില്ലയിലെ സാഹചര്യവും കേന്ദ്ര സംഘം ഇന്ന് വിലയിരുത്തും. തിങ്കളാഴ്‌ച ആരോഗ്യമന്ത്രി വീണാ ജോർജുമായും ഉന്നത ഉദ്യോഗസ്‌ഥരുമായും സംഘം ചര്‍ച്ച നടത്തും.

Read Also: കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ആനുകൂല്യങ്ങൾ; പ്രഖ്യാപനവുമായി പത്തനംതിട്ട രൂപതയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE